ന്യൂഡൽഹി : പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തങ്ങൾ ഒഴിഞ്ഞു നൽകേണ്ട സമയത്ത് അത് ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . രാഷ്ട്രീയത്തിലും വ്യവസായത്തിലും സംഘടനകളിലും യുവാക്കളെ മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് രാജ്യത്ത് ചർച്ചകൾ നടക്കുന്ന സമയത്താണ് ഗഡ്കരിയുടെ പരാമർശം. വിദർഭ-ഖസ്ദർ വ്യാവസായിക ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ നാഗ്പൂരിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
‘ എല്ലാ മേഖലകളിലും ക്രമേണ തലമുറമാറ്റം ഉണ്ടാകണം .പുതിയ തലമുറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സംവിധാനം നന്നായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, മുതിർന്നവർ ബഹുമാനപൂർവ്വം പിന്നോട്ട് പോകണം. ഈ മാറ്റം ഒരു സമ്മർദ്ദത്തിലും സംഭവിക്കരുത്, മറിച്ച് ഒരു സ്വാഭാവിക പ്രക്രിയയായിരിക്കണം.നമ്മൾ ക്രമേണ വിരമിച്ച് പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തം കൈമാറണം.
അഡ്വാന്റേജ് വിദർഭ” സംരംഭത്തിൽ യുവതലമുറയെ സജീവമായി ഉൾപ്പെടുത്തിയതിന് എഐഡി (അസോസിയേഷൻ ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്) പ്രസിഡന്റ് ആശിഷ് കാലെയെ ഗഡ്കരി പ്രശംസിച്ചു. അതേസമയം ഗഡ്കരിയുടെ പ്രസ്താവന പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

