ഡബ്ലിൻ: അയർലൻഡിലെ ചൈൽഡ് കെയർ സംവിധാനങ്ങളിൽ ആശങ്ക. ചൈൽഡ് ലോ പ്രൊജക്ടാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. ജീവനക്കാരുടെ കുറവും കുട്ടികളെ അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ പാർപ്പിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ചൈൽഡ് ലോ പ്രൊജക്ട് വ്യക്തമാക്കുന്നത്.
കോടതികളിലെ ശിശുസംരക്ഷണ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനും ഗവേഷണത്തിലൂടെ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനുമായിട്ടാണ് ചൈൽഡ് ലോ പ്രൊജക്ട് രൂപീകരിച്ചത്. 2012 ൽ ആണ് ചെെൽഡ് ലോ പ്രൊജക്ട് സ്ഥാപിതമായത്.
Discussion about this post

