ന്യൂഡൽഹി : വന്ദേമാതരം ചൊല്ലുന്നത് ചത്ത സമൂഹമാണെന്ന പ്രസ്താവനയുമായി മുസ്ലീം സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ പ്രസിഡന്റ് മൗലാന മഹ്മൂദ് മദനി . ജിഹാദിനെ ന്യായീകരിച്ച മദനി ചില സുപ്രീം കോടതി തീരുമാനങ്ങളെയും ചോദ്യം ചെയ്തു.
ഭോപ്പാലിൽ നടന്ന യോഗത്തിലായിരുന്നു വിവാദ പരാമർശങ്ങൾ . ഒരു സമൂഹം “വന്ദേമാതരം” ചൊല്ലാൻ തുടങ്ങിയാൽ, അതിനെ “ജീവനില്ലാത്ത സമൂഹം” എന്ന് വിളിക്കും. ജീവനില്ലാത്ത സമൂഹങ്ങൾ കീഴടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സമൂഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ, അത് സാഹചര്യത്തെ നേരിടുകയും ധൈര്യം നിലനിർത്തുകയും വേണമെന്നും മദനി പറഞ്ഞു.
കൂടാതെ, ബാബറി മസ്ജിദ്, മുത്തലാഖ് വിധികൾക്ക് ശേഷം, കോടതികൾ സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും മഹ്മൂദ് മദനി പ്രസ്താവിച്ചു.
ഗ്യാൻവാപി, മഥുര കേസുകൾ വാദം കേൾക്കാൻ യോഗ്യമല്ല . ഭരണഘടനയെ സംരക്ഷിച്ചാൽ മാത്രമേ സുപ്രീം കോടതി “പരമോന്നത”മാകൂ . അല്ലെങ്കിൽ, അതിനെ “പരമോന്നത” എന്ന് വിളിക്കേണ്ട ആവശ്യമില്ല. “ജിഹാദ്” ഒരു പവിത്രമായ കടമയാണ് . അടിച്ചമർത്തൽ ഉള്ളിടത്തോളം കാലം ജിഹാദ് ഉണ്ടായിരിക്കുമെന്നും ‘ – മഹ്മൂദ് മദനി പറഞ്ഞു.
രാജ്യത്തെ 10% പേർ മാത്രമേ മുസ്ലീങ്ങളെ അനുകൂലിക്കുന്നുള്ളൂവെന്നും 30% പേർ അവരെ എതിർക്കുന്നുവെന്നും പ്രസ്താവിച്ച് മദനി രാജ്യത്തെ ജനസംഖ്യയെ മൂന്ന് ഗ്രൂപ്പുകളായി വിഭജിക്കുകയും ചെയ്തു. 60% പേർ നിശബ്ദരാണെന്ന് മഹ്മൂദ് മദനി ആശങ്ക പ്രകടിപ്പിച്ചു. മുസ്ലീങ്ങൾ ഈ നിശബ്ദ 60% പേർക്ക് അവരുടെ പ്രശ്നങ്ങൾ വിശദീകരിക്കണമെന്ന് മദനി അഭ്യർത്ഥിച്ചു. ഈ 60% പേർ മുസ്ലീങ്ങൾക്കെതിരെ തിരിഞ്ഞാൽ അത് രാജ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുമെന്നും മദനി പറഞ്ഞു.

