ന്യൂഡൽഹി : മെയ് 9 ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ത്യയെ വിളിച്ച് പാകിസ്ഥാന്റെ ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . ‘ഓപ്പറേഷൻ സിന്ദൂർ’, പഹൽഗാം ഭീകരാക്രമണം എന്നിവയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ലോക്സഭയിൽ മറുപടികൾ നൽകുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ലോകം മുഴുവൻ ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ നൽകി. അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്കൊപ്പം നിന്നു . . ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളിൽ പാകിസ്ഥാനും മറ്റ് മൂന്ന് രാജ്യങ്ങളും മാത്രമാണ് ഇതിനെ എതിർത്തതെന്നും ബാക്കിയുള്ളവയെല്ലാം പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 25 ലെ യുഎൻഎസ്സി പ്രസ്താവനയും പഹൽഗാം ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
“പഹൽഗാം ആക്രമണത്തിന് ശേഷം, പാകിസ്ഥാന് വ്യക്തമായ സന്ദേശം നൽകേണ്ടത് അത്യാവശ്യമായിരുന്നു. നമ്മുടെ പരിധികൾ ലംഘിച്ചാൽ, അനന്തരഫലങ്ങൾ നല്ലതല്ലെന്ന് പറയേണ്ടത് അത്യാവശ്യമായിരുന്നു.” സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുക, അട്ടാരി അതിർത്തി അടയ്ക്കുക തുടങ്ങിയ നയതന്ത്ര നടപടികൾ ഇന്ത്യ സ്വീകരിച്ചു. ഇന്ത്യ സൈനിക പ്രതികരണം മാത്രമല്ല, നയതന്ത്രപരവുമായ പ്രതികരണവും നൽകി . അന്താരാഷ്ട്ര വേദികളിൽ ഭീകരതയ്ക്കെതിരായ അന്തരീക്ഷം ഇന്ത്യ സൃഷ്ടിച്ചു . ഇന്ത്യ തീവ്രവാദത്തെ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും പൗരന്മാരെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പാകിസ്ഥാന്റെ ആണവ ഭീഷണികളോട് ഇന്ത്യ ഒരു ചായ്വും കാണിച്ചിട്ടില്ല . ബാഹ്യ മധ്യസ്ഥത ഇന്ത്യ സ്വീകരിച്ചിട്ടില്ല. പാകിസ്ഥാന് നേരിട്ടുള്ളതും കർശനവുമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ക്വാഡ്, ബ്രിക്സ് തുടങ്ങിയ ഫോറങ്ങളിലും ഇന്ത്യയ്ക്ക് പിന്തുണ ലഭിച്ചതായി ജയ്ശങ്കർ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് തെളിയിക്കാൻ കഴിയും. മോദി സർക്കാരിന്റെ കീഴിൽ, സൈന്യം പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ വിജയകരമായി ലക്ഷ്യം വച്ചു .
മെയ് 10 ന് പാകിസ്ഥാൻ വെടിനിർത്തൽ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി നിരവധി അന്താരാഷ്ട്ര കോളുകൾ ലഭിച്ചു . പാകിസ്ഥാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഡിജിഎംഒ വഴി ഔപചാരികമായി അഭ്യർത്ഥിക്കണമെന്ന് ഇന്ത്യ മറുപടി നൽകിയെന്നും ജയ്ശങ്കർ വ്യക്തമാക്കി
. .യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായി, ഏപ്രിൽ 22 നും ജൂൺ 17 നും ഇടയിൽ മോദിയും ട്രംപും തമ്മിൽ നേരിട്ട് ആശയവിനിമയം നടന്നിട്ടില്ലെന്ന് ജയ്ശങ്കർ പറഞ്ഞു .അതിർത്തി കടന്നുള്ള തീവ്രവാദത്തിന്റെ വെല്ലുവിളി ഇതുവരെ അവസാനിച്ചിട്ടില്ല . പക്ഷേ ഇന്ത്യയുടെ നിലപാട് വ്യക്തമാണ് – ഭീകരതയും സംഭാഷണവും ഒരുമിച്ച് പോകില്ല, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. – ജയ്ശങ്കർ വ്യക്തമാക്കി

