സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നിരവധി ശതകോടീശ്വരന്മാർ ലോകമെമ്പാടും ഉണ്ട്. അവരിൽ ചിലർ തങ്ങളുടെ ആഡംബര ജീവിതശൈലിയും വിലകൂടിയ കാറുകളും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാറുമുണ്ട് . അത്തരത്തിലൊരു ഇന്ത്യൻ ശതകോടീശ്വരനാണ് അബു സബാഹ് എന്ന ബൽവീന്ദർ സാഹ്നി .
ഇയാളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദുബായിൽ തൻ്റെ പ്രിയപ്പെട്ട നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ കോടികളാണ് അബു സബാഹ് ചിലവിട്ടത്. 76 കോടി രൂപ ഒറ്റത്തവണയായി അടച്ചാണ് ‘ ഡി 5 ‘ എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയത് . 5 റോൾസ് റോയ്സ് കാറുകൾ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.
വാഹങ്ങൾക്ക് നൽകിയതിനേക്കാൾ പണം ചിലവിട്ടാണ് അദ്ദേഹം തന്റെ വാഹനങ്ങൾക്ക് നമ്പറുകൾ സ്വന്തമാക്കിയത് .ഫാൻസി രജിസ്ട്രേഷൻ നമ്പർ ലേലത്തിൽ നിന്നുള്ള പണം ചാരിറ്റിയിലേക്കാണ് പോകുന്നതെന്ന് അബു സബാഹ് പറയുന്നു.
18-ാം വയസ്സിൽ തൻ്റെ ആദ്യ ബിസിനസ് ആരംഭിച്ച അബു, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രോപ്പർട്ടി ഡെവലപ്മെൻ്റ് ഫേം രാജ് സാഹ്നി ഗ്രൂപ്പിൻ്റെ ഉടമയും ചെയർപേഴ്സണുമാണ്.