ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കിയത് . എന്നാൽ അതിനു പിന്നാലെ പാകിസ്ഥാന്റെ ഒരു വിമാനവും ഇന്ത്യ തകർത്തില്ലെന്ന് പറഞ്ഞ് പാക് സർക്കാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാകിസ്ഥാന്റെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി .
‘ ഓപ്പറേഷൻ സിന്ദൂരിൽ നിങ്ങൾ ജയിച്ചോ തോറ്റോ എന്ന് നിങ്ങൾ ഏതെങ്കിലും പാകിസ്ഥാനിയോട് ചോദിച്ചാൽ, അസിം മുനീർ ഒരു ഫീൽഡ് മാർഷലായതിനാൽ പാകിസ്ഥാൻ വിജയിച്ചിരിക്കണം എന്ന് പറയുന്നവരാണ് പാകിസ്ഥാനികൾ ‘ എന്ന് ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തിൽ തങ്ങൾ വിജയിച്ചുവെന്ന് തങ്ങളുടെ പൗരന്മാരെ ബോധ്യപ്പെടുത്താൻ പാകിസ്ഥാൻ ഈ കാര്യം ഉപയോഗിക്കുകയാണെന്നും കരസേനാ മേധാവി പറഞ്ഞു. ‘ പാകിസ്ഥാന്റെ തന്ത്രത്തെ ഇന്ത്യൻ സൈന്യം അതിന്റേതായ രീതിയിൽ പ്രതിരോധിച്ചു . പൊതുജനങ്ങൾക്ക് അവരുടെ സന്ദേശം എത്തിക്കാൻ അവർ സോഷ്യൽ മീഡിയയും മറ്റ് മാർഗങ്ങളും ഉപയോഗിച്ചു.
തന്ത്രപരമായ സന്ദേശം വളരെ പ്രധാനമായിരുന്നു, അതുകൊണ്ടാണ് നീതി നടപ്പായി എന്നായിരുന്നു ഞങ്ങൾ ആദ്യം നൽകിയ സന്ദേശം. ലോകത്ത് ഞങ്ങൾക്ക് ലഭിച്ച എല്ലാ ഹിറ്റുകളിലും ഇന്ന് ഏറ്റവും കൂടുതൽ ഹിറ്റുകൾ ലഭിച്ചത് ഇതിൽ നിന്നാണ് . ഇന്ത്യൻ കരസേനയിലെയും വ്യോമസേനയിലെയും രണ്ട് വനിതാ ഉദ്യോഗസ്ഥർ നടത്തിയ പത്രസമ്മേളനം തന്ത്രപരമായ സന്ദേശം ലളിതമാണെങ്കിലും ലോകമെമ്പാടും വ്യാപിച്ചു .ഇതെല്ലാം ഞങ്ങൾ തയ്യാറാക്കിയിരുന്നു. ഞങ്ങൾ ഈ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നു, കാരണം നമ്മൾ നൽകുന്ന സന്ദേശം ഏത് വിധമാണെന്നതും പ്രധാനമാണ്. ഇതിന് ധാരാളം സമയവും പരിശ്രമങ്ങളും ഉണ്ടായി,” ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

