ന്യൂഡൽഹി; ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) സ്ഥിരീകരിച്ചതോടെ, പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പാകിസ്ഥാൻ വീണ്ടും ആക്രമിച്ചാൽ ഉചിതമായ മറുപടി നൽകുമെന്ന് മോദി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് പറഞ്ഞു. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിന് ശേഷം, യുഎസ് വൈസ് പ്രസിഡന്റുമായി ഫോണിൽ സംസാരിക്കികയായിരുന്നു മോദി . അവിടെ നിന്ന് നിന്ന് ഒരു വെടിയുണ്ട തൊടുത്താൽ, ഇവിടെ നിന്ന് തിരിച്ചടി നൽകുമെന്നും മോദി പറഞ്ഞു. ഇന്ത്യയ്ക്ക് ആരുടെയും ഇടപെടൽ ആവശ്യമില്ല എന്ന വ്യക്തമായ സന്ദേശവും അദ്ദേഹം നൽകി.
കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ട്. ഇനി ബാക്കിയുള്ളത് പാക് അധീന കശ്മീർ തിരിച്ചുപിടിക്കുക എന്നതാണ്. ഇപ്പോൾ സംസാരിക്കാൻ മറ്റൊന്നും ബാക്കിയില്ല. പാകിസ്ഥാൻ തീവ്രവാദികളെ കൈമാറുന്നതിനെക്കുറിച്ച് സംസാരിച്ചാൽ, നമുക്കും സംസാരിക്കാം. ഞങ്ങൾക്ക് മറ്റൊരു ഉദ്ദേശ്യവുമില്ല. ആരുടെയും ഇടപെടൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയ്ക്ക് അത് ആവശ്യമില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു
പാകിസ്ഥാൻ ഭീകരരെ നമുക്ക് കൈമാറണം. നിങ്ങൾ അതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെങ്കിൽ, ഒരു ചർച്ചയ്ക്ക് തയ്യാറാകൂ. അതല്ലാതെ, സംസാരിക്കാൻ മറ്റൊന്നും ബാക്കിയില്ല. കശ്മീർ തർക്കം പരിഹരിക്കാൻ ആരും മധ്യസ്ഥത വഹിക്കേണ്ടതില്ല. ആരുടെയും ഇടപെടൽ ഞങ്ങൾക്ക് ആവശ്യമില്ല . – മോദി പറഞ്ഞു.

