ന്യൂഡൽഹി : ഡിജിറ്റൽ ഉള്ളടക്ക മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 25 OTT പ്ലാറ്റ്ഫോമുകളും ആപ്പുകളും നിരോധിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം . , ULLU, ALTT, Big Shots ആപ്പ്, Desiflix തുടങ്ങിയ 25 OTT പ്ലാറ്റ്ഫോമുകളും ആപ്പുകളുമാണ് നിരോധിക്കുക.
ഇന്ത്യൻ സൈബർ നിയമങ്ങളുടെയും മാധ്യമ നിയന്ത്രണങ്ങളുടെയും ലംഘനമായി ലൈംഗികത പ്രകടമാക്കുന്നതും ആക്ഷേപകരവുമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നമാണ് ഈ പ്ലാറ്റ്ഫോമുകൾ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
രാജ്യത്തുടനീളമുള്ള എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളോടും (ISP-കൾ) ഈ OTT ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കുമുള്ള ആക്സസ് തടയാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നിലധികം വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഈ പ്ലാറ്റ്ഫോമുകൾ അനുചിതമായ പരസ്യങ്ങളും മറ്റ് നിയമവിരുദ്ധ ഉള്ളടക്കവും സംപ്രേഷണം ചെയ്തതായി റിപ്പോർട്ടുണ്ട്.
ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും എല്ലാ പ്രേക്ഷകർക്കും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്ക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

