ദുരന്തത്തിൽ അവസാനിച്ച യാത്രയ്ക്ക് ഏതാനും മിനിറ്റുകൾക്ക് മുമ്പ്, ബ്രിട്ടീഷ് പൗരനായ ജാമി റേ മീക്ക് പങ്ക് വച്ച ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡീയയിൽ വൈറലാകുന്നു. ഇന്ത്യയിൽ നിന്നുള്ള ശാന്തവും ഹൃദയംഗമവുമായ വിടവാങ്ങലാണ് അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇരുന്ന് പുഞ്ചിരിക്കുന്ന മീക്കിനെ ദൃശ്യങ്ങളിൽ കാണാം.
“ഞങ്ങൾ വിമാനത്താവളത്തിൽ കയറുകയാണ്. ലണ്ടനിലേക്കുള്ള 10 മണിക്കൂർ വിമാനത്തിൽ ഇന്ത്യയ്ക്ക് വിട,” അദ്ദേഹം വീഡിയോയിൽ പറയുന്നു. “നിങ്ങളുടെ പങ്കാളിയോടുള്ള ക്ഷമ നഷ്ടപ്പെടുത്തരുത് എന്നതാണ് എന്റെ ഏറ്റവും വലിയ തീരുമാനം,” “സന്തോഷത്തോടെ, ശാന്തമായി മടങ്ങുന്നു” എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ലണ്ടനിൽ താമസിക്കുന്ന യോഗ പ്രേമിയായ മീക്ക്, തന്റെ പങ്കാളിയായ ഫിയോംഗൽ ഗ്രീൻലോ-മീക്കിനൊപ്പം ഗുജറാത്തിലൂടെ സഞ്ചരിച്ചത് “മനസ്സിനെ സ്പർശിക്കുന്നതും, മാന്ത്രികവുമായ അനുഭവം” എന്നാണ് വിശേഷിപ്പിച്ചത് .
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപകടത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തി. ‘ ദുരന്തം വിനാശകരം , ഈ അഗാധമായ ദുരിത സമയത്ത് എന്റെ ചിന്തകൾ യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

