ഡബ്ലിൻ : അപവാദപ്രചാരണം നടത്തിയെന്ന് ആരോപിച്ച് അയൽവാസിയെ കടിച്ച് മുറിവേൽപ്പിച്ച 36 കാരി കുറ്റക്കാരിയാണെന്ന് കോടതി . അഫ്ഗാൻ പൗരയും എന്നിസിലെ ഗോർട്ട് റോഡിലെ തോബെയർ കീലിൽ താമസിക്കാരിയുമായ റസിയ മാലിക്സാദയ്ക്കെതിരെയാണ് എനിസ് ജില്ലാ കോടതി ജഡ്ജി അഡ്രിയാൻ ഹാരിസിന്റെ വിധി.
2024 ഏപ്രിൽ 6 നാണ് എന്നിസിലെ കൊറോവോറിൻ ഗ്രോവിലുള്ള ലെമ പോപ്പൽസായിയുടെ വീട്ടിൽ അതിക്രമിച്ചു കയറി റസിയ അവരെ കടിച്ച് പരിക്കേൽപ്പിച്ചത്. ലെമയും അഫ്ഗാൻ സ്വദേശിയാണ് . ലെമ തന്നെപ്പറ്റി അപവാദം പറഞ്ഞുവെന്ന വിവരം അറിഞ്ഞാണ് താൻ ചെന്നതെന്നും തന്നെ അക്രമിക്കാൻ ലെമ ശ്രമിച്ചപ്പോൾ ജീവൻ രക്ഷിക്കാനായി കടിച്ചതാണെന്നും റസിയ പറഞ്ഞിരുന്നു. എങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ, റസിയ മാലിക്സാദ പൊലോസായിയെ കടിച്ചതായി വ്യക്തമായതായി കോടതി പറഞ്ഞു.

