ന്യൂഡൽഹി: ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്തെ വീട്ടിൽ തീപിടുത്തം. നാല് പേർ വെന്തുമരിച്ചു, ഒരാൾക്ക് പൊള്ളലേറ്റു. മരിച്ചവരിൽ രണ്ട് പേർ അനിത (38 വയസ്സ്), സതേന്ദ്ര (38 വയസ്സ്) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ യുവതിയ്ക്ക് 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ടിഗ്രി എക്സ്റ്റൻഷനിലെ ബി ബ്ലോക്കിൽ വൈകുന്നേരം 6:27 ന് തീപിടുത്തമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഷൂ സ്റ്റോറിൽ നിന്ന് തീ വ്യാപിക്കുകയായിരുന്നു . സംഭവത്തെ പറ്റി ക്രൈം, ഫോറൻസിക് സംഘങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

