കൊച്ചി : സി എം ആർ എൽ – എക്സലോജിക് കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ലെങ്കിലും അപ്പീലിൽ വെള്ളിയാഴ്ച്ച വിധി വരുന്നതുവരെ തുടർനടപടികൾ പാടില്ലെന്ന് നിർദേശിച്ച് ഹൈക്കോടതി. നിലവിലെ അവസ്ഥയിൽ സി എം ആർ എല്ലിനും, വീണയ്ക്കും താൽക്കാലിക ആശ്വാസമാണ് ഈ വിധി .
എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേൾക്കണമെന്ന സിഎം ആർ എല്ലിന്റെ ഹർജി കോടതി തള്ളി. അന്വേഷണം നല്ല രീതിയിൽ പൂർത്തിയായാൽ ക്ലീൻ ചിറ്റ് ലഭിക്കുമെങ്കിൽ പിന്നെ അന്വേഷണം തടയുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ ഇഡി തങ്ങളുടെ അധികാരപരിധി ലംഘിച്ചുവെന്നും നടപടികൾ ആരംഭിച്ചുവെന്നുമാണ് സിഎംആർഎൽ വാദിച്ചത്.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇത് സംബന്ധിച്ച് റെയ്ഡ് നടന്നതിനു പിന്നാലെയാണ് സിഎം ആർ എൽ ഇഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്.
വീണയ്ക്കെതിരെ തെളിവുകൾ ഉണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത് . സിഎം ആർ എൽ – എക്സലോജിക് സാമ്പത്തിക ഇടപാടിൽ പ്രശ്നങ്ങളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ തുടർനടപടികൾ വേഗത്തിലാക്കാണ് പോലീസിന്റെ നീക്കം . ഇന്നലെ അറസ്റ്റിലായ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 26 പേരാണ് ഇഡിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്.

