ശ്രീനഗർ: പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിയ ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) തലവൻ ഷാഹിദ് കുട്ടായ് ഉൾപ്പെടെ മൂന്ന് ഭീകരർ ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ‘ഓപ്പറേഷൻ കെല്ലർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷൻ ഷോപിയാനിലെ കെല്ലർ പ്രദേശത്താണ് നടന്നത്.
ഷാഹിദിനൊപ്പം, അദ്നാൻ ഷാഫി ദാർ, ഹാരിസ് നസീർ എന്നിവരെയും സുരക്ഷാ സേന വധിച്ചു. ഇരുവരും ലഷ്കർ-ഇ-തൊയ്ബ ഭീകരരാണെന്ന് തിരിച്ചറിഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനാണ് ഷാഹിദ് കുട്ടായ് എന്ന് കരുതപ്പെടുന്നു .
. ഇക്കാര്യത്തിൽ സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചു. കെല്ലർ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത് . ഓപ്പറേഷനിടെ, ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു, പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്.
പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സുരക്ഷാ ഏജൻസികൾ പോസ്റ്ററുകൾ പതിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്.
2024 ഏപ്രിൽ 8 ന് ഡാനിഷ് റിസോർട്ടിൽ ജർമ്മൻ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത സംഘത്തിലും, . 2024 മെയ് 18 ന് ഷോപിയാനിലെ ഹിർപോറയിൽ നടന്ന ബിജെപി സർപഞ്ചിന്റെ കൊലപാതകത്തിലും ഷാഹിദ് കുട്ടായ് ഉൾപ്പെട്ടിരുന്നു.

