ന്യൂഡൽഹി : കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞ് വീണ് എട്ട് മരണം . തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ പോലീസ് സ്റ്റേഷൻ പ്രദേശത്താണ് സംഭവം . 100 അടി നീളമുള്ള മതിലാണ് ഇടിഞ്ഞുവീണത് . അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് 8 പേരെ രക്ഷപ്പെടുത്തി എയിംസ് ട്രോമ സെന്ററിലും സഫ്ദർജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ 7 പേർ മരണപ്പെടുകയായിരുന്നു.
ഡൽഹി പോലീസ്, ഫയർ ബ്രിഗേഡ്, എൻഡിആർഎഫ് ടീമുകൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്. മരിച്ചവരിൽ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഹിസ്ബുൾ ആശുപത്രിയിൽ ചികിത്സയിലാണ്.

