വെക്സ്ഫോർഡ്: വെക്സ്ഫോർഡിൽ പോലീസ് സ്റ്റേഷന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായയാളെ വിട്ടയച്ചു. 30 വയസ്സുകാരനെയാണ് വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തിരുന്നു.
വ്യാഴാഴ്ചയാണ് 30 കാരനെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കസ്റ്റഡിയിൽ പാർപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച യുവാവിനെ വിട്ടയക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് പ്രതികരിച്ചു.
Discussion about this post

