സോൻഭദ്ര: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടയിൽ, പാകിസ്ഥാൻ യൂട്യൂബറുടെ ആക്ഷേപകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട മൂന്ന് യുവാക്കൾ അറസ്റ്റിൽ. അൻപാറ പോലീസ് സ്റ്റേഷൻ പ്രദേശത്തെ താമസക്കാരായ ഷബ്ബീർ അൻസാരി, ഇസ്ഹാർ, സുബൈർ അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ഇവർ ഫേസ്ബുക്കിൽ ആക്ഷേപകരമായ പോസ്റ്റുകൾ പങ്ക് വച്ചിരുന്നു.അൻപാറ നിവാസിയായ ബാൽ ഗോപാൽ ചൗരസ്യയാണ് ഇവർക്കെതിരെ അൻപാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.പോലീസ് മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പാകിസ്ഥാനെ പിന്തുണച്ചും, ഇന്ത്യയ്ക്കും, കേന്ദ്രസർക്കാരിനെതിരെയുമായിരുന്നു പോസ്റ്റുകൾ.പാകിസ്ഥാൻ യൂട്യൂബറുടെ വീഡിയോകൾ അവർ പ്രൊമോട്ട് ചെയ്തിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്തതും അന്വേഷിക്കുന്നുണ്ട്
ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. ശത്രുരാജ്യത്തേക്ക് രഹസ്യ വിവരങ്ങൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.

