ഡബ്ലിൻ: തുടർച്ചയായ രണ്ടാം വർഷവും സ്ക്രീനിംഗ് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാതെ ബ്രെസ്റ്റ്ചെക്ക്. കഴിഞ്ഞ വർഷം 1,37,134 സ്ക്രീനിംഗുകൾ മാത്രമാണ് ബ്രെസ്റ്റ്ചെക്ക് നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. പ്രതിവർഷം 1,95,000 സ്തന പരിശോധനകളാണ് ബ്രെസ്റ്റ്ചെക്കിന് പൂർത്തിയാക്കേണ്ടത്.
2023 ലും 1,95,000 എന്ന ലക്ഷ്യത്തിൽ പരിശോധന എത്തിക്കാൻ ബ്രെസ്റ്റ്ചെക്കിന് കഴിഞ്ഞിരുന്നില്ല. 2023 ൽ 1,66,532 പരിശോധനകൾ ആയിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സ്ക്രീനിംഗുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. അതേസമയം റേഡിയോളജി വിഭാഗം ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം എന്നാണ് ബ്രെസ്റ്റ്ചെക്ക് നൽകുന്ന വിശദീകരണം.
സൗജന്യമായി സ്തന പരിശോധന നടത്തുന്ന എച്ച്എസ്ഇയുടെ ഭാഗമാണ് ബ്രെസ്റ്റ്ചെക്ക്. 50 നും 69 നും ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യസേവനം നൽകിവരുന്നത്.

