ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം.
ടാൽബോട്ട് സ്ട്രീറ്റിന്റെയും ഫോളി സ്ട്രീറ്റിന്റെയും ഇടയിൽവച്ച് രാവിലെ 7 മണിയ്ക്ക് ആയിരുന്നു ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകൾ ആയുധങ്ങളും ഇരുമ്പുവടികളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളും ചിത്രം കൈവശമുള്ളവരും എത്രയും വേഗം വിവരം പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

