റായ്പൂർ: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജന്മദിനം ആഘോഷിച്ചത് ഔദ്യോഗിക പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുന്ന് . ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാൻ ആണ് പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത് .
വീഡിയോയിൽ, ഫർഹീൻ നീല ബീക്കൺ ലൈറ്റുള്ള കാറിന്റെ ബോണറ്റിൽ ഇരിക്കുന്നതും, വിൻഡ്ഷീൽഡിൽ “33” എന്ന് എഴുതിയിരിക്കുന്നതും, കേക്ക് മുറിക്കുന്നതും കാണാം. സ്വകാര്യ ആവശ്യങ്ങൾക്കായി സർക്കാർ വാഹനം ഉപയോഗിക്കുന്നത് നിയമലംഘനമാണ്, സംഭവം ഗുരുതരമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കാറിന്റെ എല്ലാ വാതിലുകളും ഡിക്കിയും തുറന്നിട്ടിരിക്കുന്നതും വീഡിയോയിൽ കാണാം . മറ്റ് യുവതികൾ സ്ത്രീകൾ കാറിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

