ന്യൂഡൽഹി : പ്രതിപക്ഷത്തിൻ്റെ എതിർപ്പിനിടെ വഖഫ് ഭേദഗതി ബിൽ ഏപ്രിൽ രണ്ടിന് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും . ഇന്ന് ഉച്ചയ്ക്ക് ചേർന്ന കാര്യോപദേശ സമിതി യോഗത്തിലാണ് തീരുമാനം . യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. നാളെ സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.
പാർലമെന്റ് സമ്മേളനം പൂർത്തിയാകാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ ബിൽ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ബിൽ പാസാക്കാനുള്ള അംഗസംഖ്യ ഉള്ളതിനാൽ സർക്കാരിന് ആശങ്കയില്ല. സഭയിൽ സ്വീകരിക്കേണ്ട തന്ത്രം ചർച്ച ചെയ്യാനായി കോൺഗ്രസ് നാളെ രാവിലെ 9 മണിക്ക് പാർട്ടി എം പിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കില്ല.