ന്യൂഡൽഹി : ഡൽഹിയിലെ ജെഎൻയു സർവകലാശാലയിൽ വിജയദശമി ആഘോഷത്തെച്ചൊല്ലി എബിവിപി പ്രവർത്തകരും, ഇടതുപക്ഷ വിദ്യാർത്ഥികളും തമ്മിൽ തർക്കം . ഇടതുപക്ഷ വിദ്യാർത്ഥികൾ തങ്ങളെ ആക്രമിക്കുകയും ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തുവെന്ന് എബിവിപി വിദ്യാർത്ഥികൾ ആരോപിച്ചു.
ദുർഗാ ദേവിയുടെ വിഗ്രഹ നിമജ്ജന വേളയിൽ ഇടതുപക്ഷ വിദ്യാർത്ഥികൾ ചെരിപ്പുകൾ വീശി മഹിഷാസുരനെതിരെ മുദ്രാവാക്യം വിളിച്ചതായും ദുർഗാ പൂജയിൽ പങ്കെടുത്ത എബിവിപി വിദ്യാർത്ഥികളെ അധിക്ഷേപിച്ചതായും എബിവിപി ആരോപിക്കുന്നു.
അതേസമയം ജെഎൻയുവിലെ മുൻ വിദ്യാർത്ഥികളായ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും രാവണനായി ചിത്രീകരിച്ച് എബിവിപിയുടെ കോലം കത്തിച്ചുവെന്നാണ് ഇടത് വിദ്യാർത്ഥീ പ്രവർത്തകർ പറയുന്നത് . ഇതിന്റെ ചിത്രങ്ങളും ഇവർ പുറത്ത് വിട്ടിട്ടുണ്ട്. എബിവിപി മുഴുവൻ വിഷയത്തിനും മതപരമായ മുഖം നൽകാനും, ദുർഗാ പൂജ ഉത്സവം മുഴുവൻ സമാധാനപരമായി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തുവെന്നും ഇടത് വിദ്യാർത്ഥികൾ പറഞ്ഞു.

