ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിന്റെ കാര്യത്തിൽ യുഎസ് പ്രസിഡന്റ്, ഡൊണാൾഡ് ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ ദക്ഷിണേഷ്യയിൽ വലിയ യുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.ട്രംപ് സമാധാനപ്രിയനായ വ്യക്തിയാണെന്നും പാകിസ്ഥാനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുന്നത് ഒരു ചെറിയ ആദരവ് മാത്രമാണെന്നും ഷെരീഫ് പറഞ്ഞു.
“ ഓപ്പറേഷൻ സിന്ദൂരിനോട് പ്രതികരിക്കാൻ പാകത്തിന് പാകിസ്ഥാൻ മെച്ചപ്പെട്ട നിലയിലാണ് . എന്നാൽ ട്രംപിന്റെ നിർദ്ദേശപ്രകാരം വെടിനിർത്തൽ പാലിക്കേണ്ടി വന്നു. ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ ദക്ഷിണേഷ്യയിൽ യുദ്ധം നടക്കുമായിരുന്നു. സമാധാനം കൊണ്ടുവരുന്നതിൽ പ്രസിഡന്റ് ട്രംപ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം നൊബേൽ സമാധാന സമ്മാനത്തിന് അർഹനാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.” – ഷെരീഫ് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ഷഹബാസ് ഷെരീഫ് നിരവധി തെറ്റായ അവകാശവാദങ്ങളും ഉന്നയിച്ചു. മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിനിടെ പ്രതികാരമായി പാകിസ്ഥാൻ ഏഴ് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്ന് ഷെരീഫ് അവകാശപ്പെട്ടു. ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന പലസ്തീനിലെ ഏഴ് വയസ്സുകാരി ഹിന്ദർസാബിന്റെ മരണത്തെ ഉദ്ധരിച്ച്, ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ആറ് വയസ്സുള്ള ഒരു കുട്ടിയും മരിച്ചുവെന്ന് ഷെരീഫ് പറഞ്ഞു.
നിരപരാധികളുടെ ശവപ്പെട്ടികൾ നമ്മളും തോളിൽ ചുമന്നിട്ടുണ്ട്. . ശവപ്പെട്ടികൾ ചെറുതാകുമ്പോൾ അവയ്ക്ക് ഭാരം കൂടും. ഇന്നത്തെ ലോകം എക്കാലത്തേക്കാളും സങ്കീർണ്ണമായിരിക്കുന്നു . അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഭീകരതയും പ്രധാന വെല്ലുവിളികളാണ് . . പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണത്തിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞുമാറുകയും പാകിസ്ഥാനെ ആക്രമിക്കുകയും ചെയ്യുന്നു . ഇന്ത്യ സിന്ധു ജല ഉടമ്പടി പാലിക്കുന്നില്ല , വെള്ളം തടഞ്ഞുവയ്ക്കുന്നത് പാകിസ്ഥാനെതിരായ യുദ്ധപ്രഖ്യാപനമാണ് .
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി പാകിസ്ഥാനിൽ 90,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു . ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും പിന്തുണയോടെ പാകിസ്ഥാനിൽ തീവ്രവാദം വളരുന്നുണ്ടെന്നും ഷെരീഫ് ആരോപിച്ചു.

