ന്യൂഡൽഹി : ഡൽഹിയിൽ 66 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ . ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ ഭാഗമായാണ് ബംഗ്ലാദേശികളെ പിടികൂടിയത് .വസീർപൂരിലും ന്യൂ സബ്സി മണ്ഡിയിലും അനധികൃതമായി താമസിക്കുകയായിരുന്ന 11 ബംഗ്ലാദേശി കുടുംബങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.
വടക്കുപടിഞ്ഞാറൻ ജില്ലയിലെ ഫോറിനർ സെല്ലിന്റെ സംഘമാണ് ഡൽഹിയിൽ പരിശോധനാ കാമ്പയിൻ നടത്തിയത് . ഡൽഹിയിലേക്ക് വരുന്നതിനുമുമ്പ്, ഇവർ അനധികൃതമായി ഹരിയാനയിൽ എത്തിയിരുന്നു. ഹരിയാനയിലെ മേവാത്ത്, ടെയ്ൻ, നുഹ് തുടങ്ങി പല സ്ഥലങ്ങളിലും തൊഴിലാളികളായി ജോലി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ, ബംഗ്ലാദേശികളെ പിടികൂടാൻ ഹരിയാന പോലീസ് കാമ്പയിൻ ആരംഭിച്ചപ്പോൾ, അവർ ഹരിയാന വിട്ട് ഡൽഹിയിലേക്ക് വരികയായിരുന്നു.

