ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനിടെ, ഇന്ത്യൻ വ്യോമസേന ആറ് പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ ആകാശത്ത് വെച്ച് വെടിവച്ചു വീഴ്ത്തിയതായി റിപ്പോർട്ട് . ഇതോടൊപ്പം നിരവധി ക്രൂയിസ് മിസൈലുകളും നശിപ്പിക്കപ്പെട്ടു. പാകിസ്ഥാൻ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങൾ, രണ്ട് വിമാനങ്ങൾ, 10-ലധികം യുസിഎവികൾ, ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം, നിരവധി ക്രൂയിസ് മിസൈലുകൾ എന്നിവ ഇന്ത്യൻ ആക്രമണങ്ങളിൽ തകർന്നതായാണ് റിപ്പോർട്ട് .
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ ‘ സുദർശന ചക്ര ‘ പാകിസ്ഥാനിൽ വൻ നാശം വിതച്ചതായും പ്രതിരോധ വൃത്തങ്ങൾ പറയുന്നു . 300 കിലോമീറ്റർ അകലെ നിന്ന് വരെ കൃത്യമായ ആക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ എയർ-ടു-സർഫസ് ക്രൂയിസ് മിസൈലുകളാണ് ഉപയോഗിച്ചത്. ബൊളാരി വ്യോമതാവളം ആക്രമിച്ച് ഇന്ത്യ മറ്റൊരു പാക് വിമാനവും നശിപ്പിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ റഡാറും വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളും പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ കണ്ടെത്തി തകർക്കുകയായിരുന്നു .റാഫേൽ, എസ്യു-30 ജെറ്റുകൾ ചൈനീസ് ഡ്രോണുകൾ തകർത്തു. സംഘർഷത്തിനിടെ ശേഖരിച്ച വിവരങ്ങൾ ഇന്ത്യൻ വ്യോമസേന ഇപ്പോഴും വിശകലനം ചെയ്യുന്നുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

