ഭോപ്പാൽ : മധ്യപ്രദേശിലെ ഗ്വാളിയോറിൽ അഞ്ച് വയസ്സുകാരി ക്രൂര പീഡനത്തിനിരയായി . ശരീരത്തിൽ മാരകമായി മുറിവേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
പെൺകുട്ടിയുടെ അയൽവാസിയായ 17 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയാണ് അഞ്ച് വയസുകാരിയെ പീഡിപ്പിച്ചത്.
പീഡിപ്പിച്ച ശേഷം, പെൺകുട്ടിയുടെ തല ആവർത്തിച്ച് നിലത്ത് ഇടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും അത് കുട്ടിയുടെ തലയിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കിയെന്നും എന്നും പോലീസ് പറഞ്ഞു.
ശരീരം മുഴുവൻ മുറിവുകളും സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരിക്കുകളുമുള്ള പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സ്വകാര്യ ഭാഗങ്ങളിൽ മാത്രം 28 തുന്നലുകൾ ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
അതേസമയം 17 കാരൻ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.

