ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ റോഡിൽ നിന്ന് വംശീയ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ യുവാവിന് പിഴ. ന്യൂടൗണാബ്ബി സ്വദേശിയായ 38 കാരനാണ് പിഴ ചുമത്തിയത്. സീബ്രാ ക്രോസിംഗിൽ നിന്ന് ഇയാൾ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 10 ന് ആയിരുന്നു സംഭവം ഉണ്ടായത്. ക്ളോഫ്ഫെൻ റൗണ്ട്എബൗട്ടിൽ ആയിരുന്നു ഇയാളുടെ പരാക്രമം. വീടിന് സമീപത്തെ റോഡിൽ ഇറങ്ങി നിന്ന് ഇയാൾ ആളുകൾക്ക് നേരെ വംശീയ അധിക്ഷേപം നടത്തുകയായിരുന്നു. വൻ ഗതാഗത തടസ്സവും ഇയാൾ സൃഷ്ടിച്ചു. ഇതോടെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 150 യൂറോ ആണ് ഇയാൾക്ക് കോടതി പിഴയിട്ടത്.
Discussion about this post

