ആൻഡ്രിം: ആൻഡ്രിമിൽ കടയ്ക്ക് തീയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഗ്രേസ്റ്റോൺ റോഡിലുള്ള കടയ്ക്കായിരുന്നു യുവാവ് തീയിട്ടത്. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കടയ്ക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
Discussion about this post

