ടൈറോൺ: കൗണ്ടി ടൈറോണിൽ കോടതി മുറിയിൽവച്ച് ആക്രമണം. 34 വയസ്സുകാരൻ ഒരാളുടെ മേൽ തിളച്ച വെള്ളം ഒഴിച്ചു. സംഭവത്തിൽ 34 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്ട്രാബേൻ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. ആക്രമണത്തിൽ ഇരയ്ക്ക് മുഖത്തും ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 34 കാരൻ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post

