ഡബ്ലിൻ: ഡബ്ലിനിൽ ഇന്ന് സൗജന്യ സംഗീത പരിപാടി. വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്കിന്റെ ഭാഗമായിട്ടാണ് സംഗീത പരിപാടി സഘടിപ്പിക്കുന്നത്. സൗത്ത് ഡബ്ലിനിലെ ഫിർഹൗസിലെ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്യൂണിറ്റി സെന്ററിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയാണ് പരിപാടി നടക്കുക.
മിലാനിൽ നിന്നുള്ള സംഗീതജ്ഞൻ സ്റ്റെഫാനോ ബോൺവിനിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. അദ്ദേഹത്തിന്റെ ലൈവ് കൺസർട്ട് ഉണ്ടാകും. ഗായകൻ മുഹമ്മദ് സിഫ്ഖാൻ, ഉക്രേനിയൻ ഗിത്താറിസ്റ്റ് വിക്ടോറിയ ഴാഡ്കോ, ഐറിഷ് സംഗീതജ്ഞൻ ഡാനിഷ് കാർത്തി, ദി കിംഗ്ഡം ഓഫ് മ്യൂസിക് ബാൻഡ്, ഉക്രേനിയൻ പോലീസ് ഓർക്കസ്ട്ര ഗായകൻ മൈക്കൾ നോൾബന്റോവ് എന്നിവരുടെ സംഗീത പരിപാടികളും ഉണ്ടായിരിക്കും.
Discussion about this post

