ഡബ്ലിൻ: അടുത്ത മാസം മുതൽ സ്ത്രീകൾക്ക് സൗജന്യ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (എച്ച്ആർടി) നൽകാൻ ഫാർമസികൾ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീലുമായി ഫാർമസികൾ കരാർ ഒപ്പുവച്ചു. ജൂൺ ഒന്ന് മുതൽ സ്ത്രീകൾക്ക് എച്ച്ആർടി സൗജന്യമായിരിക്കും.
നേരത്തെ സേവനം സംബന്ധിച്ച തുകയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും ഐറിഷ് ഫാർമസി യൂണിയനും ( ഐപിയു) തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിക്കപ്പെട്ടതോടെയാണ് എത്രയും വേഗം സ്ത്രീകൾക്ക് സൗജന്യ സേവനം നൽകാൻ ധാരണയായത്. ചികിത്സയ്ക്ക് ഫാർമസികൾക്ക് സർക്കാരാണ് പണം നൽകുന്നത്.
Discussion about this post

