ക്ലെയർ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഡൂൺബെഗിലെ ഗോൾഫ് ക്ലബ്ബിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകൾ അറസ്റ്റിൽ. മൂന്ന് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
വൈകീട്ട് അറസ്റ്റിലായവരിൽ 20 വയസ്സുള്ള യുവതി റിസോർട്ട് പരിസരത്തേയ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പ്രദേശത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് പേരെയും വൈകീട്ട് എനിസ് ജില്ലാ കോടതിയിൽ ഹാജരാക്കി.
Discussion about this post

