ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. വെള്ളപ്പൊക്കത്തിനുൾപ്പെടെ സാധ്യതയുണ്ട്. ഈ വരുന്ന വ്യാഴാഴ്ച മുതൽ രാജ്യത്ത് അതിശക്തമായ മഴ ആയിരിക്കും ലഭിക്കുകയെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്.
നാളെ പകൽ വരണ്ട അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. 15 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. നേരിയ തോതിൽ മഴയും ലഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുറച്ചു കൂടി ശക്തിയായി മഴ ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയാണ് ലഭിക്കുക. ഇടിമിന്നലിനും സാധ്യതയുണ്ട്.
Discussion about this post

