മയോ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മയോയിൽ. പ്രസിഡന്റ് കാതറിൻ കനോലിയുമായി അദ്ദേഹം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. രാവിലെയോടെയാണ് ഡബ്ലിനിൽ നിന്നും അദ്ദേഹം മയോയിൽ എത്തിയത്.
വെസ്റ്റ്പോർട്ട് ഹൗസിൽ എത്തിയ കാർണിയെ കാതറിൻ കനോലി സ്വീകരിച്ചു. മോണിംഗ് റൂമിൽ വച്ച് സ്വകാര്യമായിട്ടാകും ഇരുവരും കൂടിക്കാഴ്ച നടത്തുക. ഇതിന് ശേഷം ചർച്ചകളെക്കുറിച്ച് ഇവരും പ്രതിനിധികളോട് വിശദീകരിക്കും. ഇതിന് ശേഷം അദ്ദേഹം പിതാമഹന്മാരായ റോബർട്ട് കാർണിയും, നോറ മൊറാനും താമസിച്ചിരുന്ന
ഓഘാഗോവർ ഗ്രാമത്തിലെത്തും.
Discussion about this post

