ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്കാർലറ്റ് ഫോക്നർ മരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്കാർലറ്റിന്റെ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കുകയായിരുന്നുവെന്നാണ് സൂചന.
കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഫോക്നറെ പ്രവേശിപ്പിച്ചിരുന്നത്. ഒരു മാസം നീണ്ട ചികിത്സയ്ക്കൊടുവിലും ഫോക്നറുടെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ഫോക്നറുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യുമെന്ന് കുടുംബം അറിയിച്ചിരുന്നു. ലിമെറിക്ക് സ്വദേശിനിയാണ് ഫോക്നർ.
Discussion about this post

