ഡബ്ലിൻ: ഡബ്ലിനിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ വിട്ടയച്ച് പോലീസ്. മൂന്ന് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. മൂന്ന് പേർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
20 ഉം 30 ഉം 40 ഉം വയസ്സ് പ്രായമുള്ളവരെ ആണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്. ചൊവ്വാഴ്ച ആയിരുന്നു മൂന്ന് പേരും പോലീസിന്റെ പിടിയിലായത്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്.
Discussion about this post

