ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരനായി തിരച്ചിൽ തുടർന്ന് ഗാർഡ. 16 വയസ്സുള്ള ട്രോയ് സ്കെരെറ്റിനെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന ഗാർഡ നിർദ്ദേശിച്ചു.
ഏപ്രിൽ 27 ന് ആയിരുന്നു കുട്ടിയെ കാണാതെ ആയത്. ഡബ്ലിൻ 20 ലെ ചാപ്പെലിസോഡിൽ ആയിരുന്നു കുട്ടി അവസാനമായി എത്തിയത്. ഇവിടെ നിന്നും കുട്ടി എവിടേയ്ക്ക് പോയി എന്ന് ആർക്കും വ്യക്തമല്ല.
അഞ്ച് അടി ആറിഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും കറുത്ത മുടിയും കുട്ടിയ്ക്കുണ്ട്. ബ്രൗൺ നിറമാണ് കണ്ണുകൾക്കുള്ളത്.
Discussion about this post

