കൊൽക്കത്ത : 15 വർഷത്തെ തൃണമൂൽ ഭരണത്തിനാണ് ബംഗാളിൽ കഴിഞ്ഞ ദിവസം തിരശീല വീണത് . മതേതരത്വത്തിന്റെ പേരിൽ സ്വന്തം ജനതയെ തള്ളിപ്പറഞ്ഞ മമത പാലൂട്ടി വളർത്തിയത് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ ആയിരുന്നു. വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ തിരുകി കയറ്റിയ മമത ഈ വോട്ടുകൾ നേടിയാണ് ഇക്കഴിഞ്ഞ 15 വർഷവും അധികാരത്തിൽ തുടർന്നത്. അതിനായുള്ള പ്രതിഫലവും മമത ഈ ബംഗ്ലാദേശികൾക്ക് നൽകിയിരുന്നു.
പശ്ചിമ ബംഗാൾ സർക്കാരിന്റെ പ്രശസ്ത ക്ഷേമ പദ്ധതിയായ ലക്ഷ്മി ഭണ്ഡറിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയതിൽ ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു . ബംഗാളിന്റെ 48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ ഫണ്ടാണ് യോഗ്യതയില്ലാത്തവരും പൗരന്മാരല്ലാത്തവരുമായ ബംഗ്ലാദേശികൾ സ്വന്തമാക്കിയത് . ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യങ്ങൾ ഉയർന്നതിനെയും മമത അടിച്ചമർത്തി.
പശ്ചിമ ബംഗാളിലെ നിരവധി അനധികൃത ബംഗ്ലാദേശി പൗരന്മാർക്ക് ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ, റേഷൻ കാർഡുകൾ, ഭൂമിയുടെ ഉടമസ്ഥാവകാശം പോലും ഉണ്ട്. സൗത്ത് 24 പർഗാനാസിലെ പതൻകാലി ഗ്രാമപഞ്ചായത്തിലെ ബംഗ്ലാദേശി പൗരന്മാർക്ക് 3,500-ലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ പോലും നൽകിയിരുന്നു.ഇത്രയേറെ നൽകിയിട്ടും മമതയ്ക്ക് എങ്ങനെ അധികാരം നഷ്ടമായി ? അതിനുത്തരമാണ് മോദി സർക്കാരിന്റെ എസ് ഐ ആർ.
5000 മുതൽ 10000 വരെ മുടക്കി അതിർത്തി കടന്ന് ബംഗാളിലും , മറ്റ് സംസ്ഥാനങ്ങളിലുമെത്തി ഇന്ത്യക്കാരേക്കാൾ അധികാരത്തോടെ വിലസിയിരുന്ന ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താൻ ഇന്ത്യൻ സർക്കാർ ഭദ്രമായി വിരിച്ച എസ് ഐ ആർ എന്ന വലയാണ് മമതയെ കുരുക്കിയത്. നുഴഞ്ഞുകയറ്റക്കാരിൽ ഭൂരിഭാഗവും പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലൂടെയാണ് ഇന്ത്യയിലേക്ക് കടക്കുന്നത്.
ബംഗ്ലാദേശിലെ ഒരു ജില്ലയായ സത്ഖിര, തെക്കും വടക്കും 24 പർഗാനാസിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലേക്ക് വേഗത്തിൽ നുഴഞ്ഞുകയറാൻ അവർക്ക് കഴിയുമെങ്കിലും, അവരെ നാടുകടത്തുന്ന പ്രക്രിയ ഇന്ത്യയെ സംബന്ധിച്ച് സങ്കീർണ്ണവും സമയമെടുക്കുന്നതുമായിരുന്നു . ഇത് സർക്കാരിന് വൻ ചിലവും വരുത്തി വയ്ക്കുമായിരുന്നു. ഇന്ത്യയിലുള്ള ബംഗ്ലാദേശികളെ നാടുകടത്താൻ ഒന്നരവർഷത്തോളം സമയവും , കോടിക്കണക്കിന് പണവും വേണമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് . എന്നാൽ എസ് ഐ ആർ ആരംഭിച്ചതോടെ ഒരു ചിലവുമില്ലാതെ തന്നെ ബംഗ്ലാദേശികളെ നാടുകടത്താൻ മോദി സർക്കാരിന് കഴിഞ്ഞു.
അതോടെ ഇല്ലാതെയായത് മമതയുടെ വോട്ട് ബാങ്ക് കൂടിയായിരുന്നു. മമത ബാനർജിയുടെ ബംഗാളിലെ ബംഗ്ലാദേശി ക്രിമിനൽ കോട്ട ഗുൽഷൻ കോളനിയെ തകർത്തായിരുന്നു കേന്ദ്രസർക്കാരിന്റെ വോട്ടർ പരിഷ്ക്കരണം . രാജ്യത്ത് തീവ്ര വോട്ടർ പരിഷ്ക്കരണ പ്രക്രിയ നടക്കുന്നതിനിടെയാണ് കൊൽക്കത്തയിലെ ഗുൽഷൻ കോളനിയിലെ ബംഗ്ലാദേശികളെ കുറിച്ചുള്ള നിജസ്ഥിതി പുറത്ത് വന്നത്.ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ മമതയെ താങ്ങി നിർത്തിയത് ഈ ബംഗ്ലാദേശികൾ ആണെന്നത് പരസ്യമായ രഹസ്യമാണ്. എസ് ഐ ആർ വഴി ഇത് തകർന്നതോടെ മമത അടിപതറിയെന്നതാണ് സത്യം . ഇപോഴിതാ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് മമത പടിയിറങ്ങി കഴിഞ്ഞു. ഇനി കുടിയിറക്കിനുള്ള സമയമാണ് , ഭാരതത്തിന്റെ മണ്ണിൽ നിന്ന് ശത്രുപാളയങ്ങൾ തകർത്ത് വിദേശശക്തികളെ കുടിയിറക്കാനുള്ള സുപ്രധാന നീക്കത്തിനുള്ള കാലം.

