ഡബ്ലിൻ: പ്രമുഖ വിമാനക്കമ്പനിയായ എയർ ലിംഗസിന് കനത്ത നഷ്ടം. മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വിമാനക്കമ്പനിയ്ക്ക് 103 മില്യൺ യൂറോയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 55 മില്യൺ യൂറോയുടെ അധികനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ജനുവരി ആരംഭം മുതൽ മാർച്ച് അവസാനംവരെയുള്ള കണക്കുകളാണ് ഇത്. സാധാരണയായി വർഷത്തിന്റെ ആദ്യ പാദത്തിൽ നഷ്ടം ഉണ്ടാകുക സ്വാഭാവികമാണെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. എന്നാൽ ഇന്ധന വില വർധനവും കാർബൺ വില വർധിച്ചതും നഷ്ടം കൂടുതലാകാൻ കാരണം ആയി. അതേസമയം ഈ വർഷം യാത്രികരുടെ എണ്ണത്തിൽ ഒരു ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

