ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അപകടത്തിൽപ്പെട്ട കാറുകളിലൊന്നിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്. വാഹനത്തിന്റെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ആദ്യ വാഹനമായ സീറ്റ് ലിയോൺ കാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് തേടിയിരിക്കുന്നത്. 2026 ജൂൺ 7 ഞായറാഴ്ചയ്ക്കും 2026 ജൂൺ 8 തിങ്കളാഴ്ചയ്ക്കും ഇടയിൽ കെറി, ലിമെറിക്ക്, കോർക്ക് നോർത്ത് പ്രദേശങ്ങളിൽ KV12-KHP രജിസ്ട്രേഷൻ പ്ലേറ്റുള്ള ഈ വാഹനം കണ്ടവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ഈ വാഹനത്തിൽ നിന്നും തോക്കും പണവും കണ്ടെടുത്തിട്ടുണ്ട്. ഈ വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്.

