ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. സംഭവത്തിൽ 80 കാരന് ജീവൻ നഷ്ടമായി. എഡ്മണ്ട്സ്ടൗണിലെ എൻ2 ൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. 80 കാരൻ ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 80 കാരന് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

