ഡബ്ലിൻ: ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ റാലി നടന്നു. ഡബ്ലിൻ സിറ്റി സെന്ററിൽ നടന്ന റാലിയിൽ നിരവധി പേരാണ് പങ്കെടുത്തത്. ഇയുവിന്റെ മൈഗ്രേഷൻ കരാറിൽ ഹിതപരിശോധന വേണമെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ഒ കോണൽ സ്ട്രീറ്റിൽ നിന്നും ലെയ്ൻസ്റ്റർ ഹൗസിലേക്ക് ആയിരുന്നു പ്രതിഷേധ മാർച്ച്. പരിപാടിയുടെ പശ്ചാത്തലത്തിൽ കിൽഡെയർ സ്ട്രീറ്റ് അടച്ചിട്ടിരുന്നു. ബെൽഫാസ്റ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ കത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റാലി സംഘടിപ്പിച്ചത്.
Discussion about this post

