കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണ . ആരോഗ്യപരമായ കാരണങ്ങളാൽ 12 ന് തനിക്ക് ഹാജരാകാൻ കഴിയില്ലെന്ന് കാട്ടിയാണ് ഇന്ന് രാവിലെ ഇഡി ഓഫീസിലേയ്ക്ക് ഇമെയിൽ അയച്ചത്.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികളും അഭിഭാഷകൻ മുഖേന സമർപ്പിക്കാമെന്ന് വീണ കത്തിൽ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു ഇഡി നിർദ്ദേശിച്ചിരുന്നത്. നിശ്ചയിച്ച ദിവസം ഹാജരാകാൻ പറ്റില്ലെന്ന് അറിയിച്ചതിനാൽ പുതുക്കിയ തീയതി നൽകുകയും പുതിയ സമൻസ് അയയ്ക്കുകയും ചെയ്യും.
സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്ത, ഭാര്യ ജയ എസ് കർത്ത, മകൻ ശരൺ എസ് കർത്ത, സീനിയർ മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ എസ് സുരേഷ് കുമാർ എന്നിവരുൾപ്പെടെ കേസിൽ ഒമ്പത് പേർക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. വ്യത്യസ്ത തീയതികളിൽ ഏജൻസിയുടെ മുമ്പാകെ ഹാജരാകാൻ അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎം ആർ എൽ വീണയുടെ എക്സലോജികിന് 2.78 കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. പിണറായി വിജയന്റെ വീട്ടിലും, വീണയുടെ ഭർത്താവ് പി.എ. മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ റെയ്ഡുകൾക്ക് പിന്നാലെയാണ് സമൻസ് അയച്ചതെന്ന് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു.

