മീത്ത്: ലോട്ടോ ജാക്ക്പോട്ട് സ്വന്തമാക്കി വെസ്റ്റ് മീത്ത് സ്വദേശി. നാഷണൽ ലോട്ടറിയാണ് ഈ വിവരം പുറത്തുവിട്ടത്. വിജയിച്ച വ്യക്തിയ്ക്ക് 6.2 മില്യൺ യൂറോയാണ് സമ്മാനമായി ലഭിക്കുക.
ബുധനാഴ്ച രാത്രിയായിരുന്നു നറുക്കെടുപ്പ്. ഈ വർഷം ലോട്ടോ ജാക്ക്പോട്ട് സ്വന്തമാക്കുന്ന ഒൻപതാമത്തെ വിജയിയാണ് വെസ്റ്റ് മീത്തിലേത്. ലൗത്ത്, ഡബ്ലിൻ, ലിമെറിക്ക്, കിൽക്കെന്നി, കെറി, മയോ, വാട്ടർഫോർഡ് എന്നിവിടങ്ങളിലുള്ളവർക്ക് നേരത്തെ സമ്മാനം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് മീത്ത് സ്വദേശി അഞ്ച് വർഷത്തേക്ക് പ്രതിമാസം 2,000 യൂറോ വിലമതിക്കുന്ന യൂറോഡ്രീംസിന്റെ് ടയർ ടു സമ്മാനം കരസ്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിജയം തേടിയെത്തുന്നത്.

