ഡബ്ലിൻ: അയർലൻഡിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവ്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ റൂഫ്ടോപ്പ് സോളാർ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി എന്നാണ് സസ്റ്റൈനബിൾ എനർജി അതോറിറ്റി ഓഫ് അയർലൻഡും സോളാർ അയർലൻഡും വ്യക്തമാക്കുന്നത്. മാർച്ച് ആദ്യം മുതലാണ് വർധനവ് പ്രകടമായിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിലേതിനെക്കാൾ ഇരട്ടിയിലധികം
ഫോട്ടോവോൾട്ടെയ്ക് സോളാർ പാനലുകൾക്കുള്ള ഗ്രാൻഡ് അപേക്ഷകൾ ലഭിച്ചതായി എസ്ഇഎഐ വ്യക്തമാക്കി. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ പതിനായിരത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ആറായിരത്തിൽ താഴെ ആയിരുന്നു. കഴിഞ്ഞ മാസം മാത്രം നാലായിരത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നു. അതേസമയം ഈ വർഷം ഇതുവരെ 13,500 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

