അയർലൻഡിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ . മഴയെ തുടര്‍ന്ന് ക്ലെയർ, കെറി, ഗാൽ വേ, മയോ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചു . പടിഞ്ഞാറൻ കൗണ്ടികളിൽ വെള്ളപ്പൊക്കത്തിനും ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞുള്ള അവസ്ഥയ്ക്കും കാരണമാകുമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.
രാത്രി വൈകി മഴ കൂടുതൽ വ്യാപിക്കുകയും ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുകയും ചെയ്യും. 7 മുതൽ 11 ഡിഗ്രി വരെ കുറഞ്ഞ താപനിലയിൽ തുടരുകയും ചെയ്യും. ഇന്ന് രാജ്യത്തിന്റെ പടിഞ്ഞാറൻ പകുതിയിലുടനീളം കനത്ത മഴ പെയ്യുകയും ചെയ്യും. ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റുൻ 13 മുതൽ 16 ഡിഗ്രി വരെ ഉയർന്ന താപനിലയുമായിരിക്കും അനുഭവപ്പെടുക.തിങ്കളാഴ്ച രാത്രിയും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ചൊവ്വാഴ്ച ഇടിമിന്നലോടെ മഴ ഉണ്ടാകും. പ്രധാനമായും വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആകും മഴ ഉണ്ടാകുക.

