ബെൽഫാസ്റ്റ്: ഡൗൺപാട്രിക്കിൽ പോലീസുകാരനെ കാറുകൊണ്ട് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റങ്ങൾ ചുമത്തി. 27 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആയിരുന്നു ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
മോഷ്ടിച്ച കാറുമായി കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു യുവാവ്. ഇത് പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ചു. ഇതിനിടെ കാറുകൊണ്ട് അദ്ദേഹത്തെ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അയോഗ്യനായിരിക്കെ വാഹനം ഓടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, ഇൻഷൂറൻസ് ഇല്ലാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post

