ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിക്കണമെന്ന് ആവശ്യം. ഡബ്ലിനിൽ കുളിമുറിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് ആവശ്യം ഉയർന്നിരിക്കുന്നത്. മരിച്ച 46 കാരിയായ ആൻ മരിയ ഒ ഗോർമാന്റെ ഭർത്താവ് ജോ ഒ ഗോർമാൻ ആണ് കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
തങ്ങളുടെ ഉത്പന്നങ്ങൾ വാട്ടർപ്രൂഫ് ആണെന്ന തരത്തിൽ നിരവധി ഫോൺ നിർമ്മാതാക്കൾ വ്യാജ അവകാശങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത് ആളുകൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെതിരെ നടപടി ആവശ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപഭോക്താക്കൾക്കായുള്ള മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 30 നാണ് ആൻ മരിയ മരിച്ചത്.

