ബാലിമുൺ: ബാലിമുണിലെ പാർക്കിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ആയിരുന്നു സംഭവം.
പോപ്പിൻട്രീ പാർക്കിൽ വച്ചായിരുന്നു യുവാക്കൾ ആക്രമിക്കപ്പെട്ടത്. മൂന്ന് യുവാക്കളായിരുന്നു ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമി തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഇയാൾ യുവാക്കളെ വംശീയമായി അധിക്ഷേപിക്കുകയും അടിയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
Discussion about this post

