ഡബ്ലിൻ: അയർലൻഡിൽ പ്രതിവർഷം 10,000 പുതിയ സോഷ്യൽ ഹൗസുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഡബ്ലിനിൽ പാർട്ടിയുടെ 100ാം വാർഷികത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് വീടുകളുടെ നിർമ്മാണവും വിതരണവും വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിവർഷം 10,000 പുതിയ സോഷ്യൽ ഹൗസിംഗുകൾ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നത്. എങ്കിൽ മാത്രമേ നിലവിലെ ഭവന പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. നിലവിൽ ഫസ്റ്റ് ടൈം ബയേഴ്സിന്റെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

