ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ പ്രമുഖ ഗാർഡൻ ഷോപ്പ് അടച്ചുപൂട്ടുന്നു. മിസ്റ്റർ മിഡിൽടൺ എന്ന പേരിലുള്ള ഷോപ്പാണ് അടച്ച് പൂട്ടുന്നത്. മേരി സ്ട്രീറ്റിലാണ് ഈ ഷോപ്പുള്ളത്. ഡബ്ലിനിലെ കഴിഞ്ഞ 40 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന കട ഏവർക്കും പ്രിയപ്പെട്ടതാണ്.
ആയിരക്കണക്കിന് വിത്തിനങ്ങളാണ് ഈ കടയിൽ നിന്നും വിൽപ്പന നടത്തുന്നത്. ഇതിന് പുറമേ രണ്ടായിരത്തിലധികം പുഷ്പങ്ങളും ഇവിടെയുണ്ട്. ആദ്യം സൗത്ത് ആനി സ്ട്രീറ്റിൽ ആയിരുന്നു ഷോപ്പ് ഉണ്ടായിരുന്നത്. പിന്നീട് മേരി സ്ട്രീറ്റിൽ ആരംഭിക്കുകയായിരുന്നു.
Discussion about this post

